അന്ധാളിപ്പു
അങ്ങിനെ ഒരു പുതിയ ലോകം എന്റെ മുന്‍പില്‍ തെളിഞ്ഞു. എത്രയെത്ര മലയാളം ബ്ലൊഗുകള്‍. ഒരോ താളുകളിലൂടെ കണ്ണോടിച്ചപ്പോള്‍, ദാ പരന്നു കിടക്കുന്നു ഒരു നീളമെറിയ പട്ടിക... ഇപ്പൊളീ ബ്ലോഗ്സെല്ലം വായിക്കാനുള്ള പരക്കം പാച്ചിലാണു :-) ആകെ ഒരു പരിഭ്രമം- ചില ബ്ലോഗ്സിലൂടെ കണ്ണോടിച്ചപ്പോള്‍ , എന്റെ ഭാഷയെ കുറിച്ചൊരു ശങ്ക മനസ്സില്‍ തലപൊക്കി. എനിക്കു എത്രത്തോളം ഭംഗിയായി എഴുതാന്‍ പറ്റുമെന്നു അറിയില്ല- സാഹിത്യ ഭാഷ - എനിക്കത്ര പരിചയം പോര- എന്നാല്‍ പിന്നെ സംസാര ഭാഷയില്‍ തന്നെയാവാം എഴുത്തെന്നു വെച്ചു - ഉച്ചാരണവും, ലിപിയും തമ്മിലുള്ള വ്യത്യാസങ്ങളിലൂടെ പരതി നടക്കുകയാണു ഞാന്‍....
മലയാളത്തില്‍ ബ്ലോഗ് ച്ചെയ്യാന്‍ കഴിയുമെന്നു മനസ്സിലാക്കിയപ്പോള്‍ ആകെ ഒരു ഉത്സാഹം,ഒരാവേശം-എന്തൊക്കെയോ കുറേ കുത്തിക്കുറിക്കുവാന്‍ തോന്നുന്നു- എന്നാല്‍ പ്രത്യേകിച്ചൊന്നും എഴുതുവാന്‍ കിട്ടുന്നുമില്ല- ഇങ്ങനെ ഒരു പ്രപഞ്ചം മറഞ്ഞു കിടപ്പുണ്ടായിരുന്നു എന്നു ഞാന്‍ അറിഞ്ഞതേയില്ല- ആ ...സാരമില്ല- ഇനി കുറേശ്ശെയായി- ഇവിടെയൊക്കെ ചുറ്റിക്കാണണം- ആസ്വദിക്കണം…
മലയാളത്തില്‍ ബ്ലോഗ് ച്ചെയ്യാന്‍ കഴിയുമെന്നു മനസ്സിലാക്കിയപ്പോള്‍ ആകെ ഒരു ഉത്സാഹം,ഒരാവേശം-എന്തൊക്കെയോ കുറേ കുത്തിക്കുറിക്കുവാന്‍ തോന്നുന്നു- എന്നാല്‍ പ്രത്യേകിച്ചൊന്നും എഴുതുവാന്‍ കിട്ടുന്നുമില്ല- ഇങ്ങനെ ഒരു പ്രപഞ്ചം മറഞ്ഞു കിടപ്പുണ്ടായിരുന്നു എന്നു ഞാന്‍ അറിഞ്ഞതേയില്ല- ആ ...സാരമില്ല- ഇനി കുറേശ്ശെയായി- ഇവിടെയൊക്കെ ചുറ്റിക്കാണണം- ആസ്വദിക്കണം…
4 Comments:
At 8:35 PM, രാജീവ് സാക്ഷി | Rajeev Sakshi said…
ദേ വരണൂ.. ഇപ്പൊത്തരാം എന്നൊക്കെപ്പറഞ്ഞ് ഇങ്ങനെ കൊതിപ്പിക്കല്ലേ ആര്‍ദ്രേ. ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെയിങ്ങനെ ഇലയ്ക്കുമുന്നില്‍ കാത്തിരിക്കന്‍ തുടങ്ങിയിട്ട് നേരമേറെയായ്.
വിളമ്പൂന്നേയ്..
At 11:19 AM, സ്വാര്‍ത്ഥന്‍ said…
ഭാഷയൊന്നും അത്ര കാര്യമാക്കാനില്ല.
ഇങ്ങ്‌ട് പോരട്ട്‌ങ്ങ്‌ട്...
ഒക്കെ വഴിയേ ശരിയാകും.
ആശംസകള്‍
At 5:00 AM, myexperimentsandme said…
ആർദ്രേ... ഭാഷ, ശൈലി, തനിമ, ആകർഷണീയത തുടങ്ങി ഒരു ബ്ലോഗെഴുതുന്നതിൽ ഏതെങ്കിലും രീതിയിലുള്ള എന്തെങ്കിലും ശങ്കയുണ്ടെങ്കിൽ, വക്കാരിയുടെ ബ്ലോഗിലൂടെയൊന്ന് കണ്ണോടിച്ചാൽ മതി (കണ്ണോടിച്ചാൽ മാത്രം മതി, മുഴുവൻ വായിക്കുമെന്ന് തോന്നുന്നില്ല). ധാരാളം പേർ എന്നെ നിലവാരമാക്കിയാണ് പല സംഗതികളും തുടങ്ങിയിട്ടുള്ളത് (ബ്ലോഗല്ല,മലയാളം ബ്ലോഗിൽ ഞാൻ പുതുമുഖം). നിലവാരോമീറ്ററിൽ ഏറ്റവും താഴെത്തന്നെ വക്കാരിയുടെ സ്ഥാനം. “ഈ വക്കാരിക്കു പോലും പറ്റുമെങ്കിൽ പിന്നെനിക്കെന്തുകൊണ്ടായിക്കൂടാ” എന്ന അലങ്കാരം “അര്‍ത്ഥാപത്തി“ (കടപ്പാട് ഉമേഷിനോട്).
അതുകൊണ്ട് ധൈര്യമായി മുന്നേറിക്കോ. സുസ്വാഗതം.
At 7:31 AM, Unknown said…
You are doing well with your mal blog. Feeling more fondness than the English one.
Post a Comment
<< Home