ആര്‍ദ്രമാം സന്ധ്യകള്‍

Wednesday, December 21, 2005

സൌഹൃദം

മനസ്സിന്റെ മണിചെപ്പില്‍ സൂക്ഷിച്ചു വെക്കാന്‍ ഒരു മണിമുത്ത്‌. മരണത്തിന്റെ മഹാസമുദ്രം പോലും നമ്മെ വിട്ടു പിരിയുമ്പോള്‍, അജ്ഞാതമായ ഏതോ കരകളില്‍ നിന്ന് വിരല്‍ നീട്ടിനീട്ടിയെത്തുന്ന ഒരു കുളിരു-അത്തരമൊരു സൌഹൃദത്തില്‍ കൊതിക്കാത്തവരായി ഈ ഭൂമിയില്‍ ആരുണ്ട്‌?"

...പക്ഷെ ചില ഏകാന്തവേളകളില്‍ നീ ഒറ്റക്കാവുമ്പോള്‍, അകാരണവും, അവ്യാഖ്യേയവുമായൊരു വിഷാദം നിന്നേ വന്നു മൂടുമ്പോള്‍, നമുക്കു പ്രിയങ്കരമായിരുന്ന ഏതെങ്കിലും ഒരു പുസ്തകമെടുക്കുക,എന്നിട്ട്‌ നാം ഏത്‌ അദ്ധ്യായം, ഏതു പുറം, ഏതു വരികള്‍ വായിക്കുമ്പോഴാണൊ നമ്മുടെ കണ്ണുകള്‍ ഈറനണിഞ്ഞതു, ആ വരികള്‍ നീ വീണ്ടും വായിക്കുക- കണ്ണുകളടച്ചു, നിന്റെ ചാരത്തില്ലാത്ത ഈ സുഹൃത്തിനായി കൈ നീട്ടുക-ഹാ എന്റെ പ്രിയ സുഹൃത്തേ,ഞാന്‍ വളരെ തരളതയോടും, അഗാധതയോടും സ്നേഹിച്ചിരുന്ന എന്റെ ഏക സുഹൃത്തേ....
-Turgenev

ഓരോ പ്രവൃത്തിയും ഓരോ ബന്ധവും നിശ്ശബ്ദതയുടെ പട്ടുനൂലിഴകളാല്‍ ആവരണം ച്ചെയ്യപ്പെട്ടിരിക്കുന്നു. സൌഹൃദത്തിനു ഭാഷ /വാക്കുകള്‍ ആവശ്യമില്ല. ഏകാന്തതയുടെ വിഹ്വലതകളില്‍ സ്വയം ഒരുക്കുന്ന സമാശ്വാസമാണത്‌."


ലോകം മുഴുവന്‍ ഇരുളില്‍ മറയുമ്പോള്‍ അജ്ഞാതമായ ഏതോ ദിക്കില്‍ നിന്നു കടന്നെത്തുന്ന ഒരു സ്വരം, ഒരു സാന്ത്വനം, ഒരു സ്പര്‍ശം,അതാണു സൌഹൃദം!
-
Dag Hammarskjold

4 Comments:

Post a Comment

<< Home

 
Personal Blogs by Indian Bloggers