ആര്‍ദ്രമാം സന്ധ്യകള്‍

Wednesday, February 11, 2009

മറന്നിട്ടില്ല, മറക്കില്ലൊരിക്കലും

മറന്നിട്ടില്ല, ഞാൻ മറക്കില്ലൊരിക്കലും
ഓർമ്മ തൻ മണിച്ചെപ്പിൽ
തിളങ്ങുന്ന മുത്തായി
അന്നുമിന്നും ഇനി നാളെയുമൊരുപോലെ
എൻ മനതാരിൽ വിളങ്ങിടും നീ...

കണ്ടുമുട്ടുമോ തമ്മിലിനി ദൈവമേ
കണ്ടാലുമെന്തു പറഞ്ഞിടാവൂ
പണ്ടു നാം പങ്കുവെച്ചൊരു നിമിഷങ്ങൾ
ഉണ്ടിപ്പോഴുമെൻ ഹൃത്തടത്തിൽ ...
കടന്നുപോയ വേനൽ, വർഷശിശിരങ്ങൾ
പോള്ളയാം മന്ദഹാസത്തിലൊതുക്കുമോ?

നീളമാമീടവേളതന്നിൽ
ഒരു തുണ്ടു കടലാസ്സിൽ ഒരു വാക്കു പോലു-
മെഴുതുവാൻ സമയമില്ലാതിരിക്കവെ
കഷണഭംഗൂരമീ ഇഹത്തിലെ ബന്ധങ്ങൾ
ഇക്ഷണംവേദനോയടറിയുന്നു ഞാൻ...
എങ്കിൽ പിന്നെന്തിനു-എന്തിനെന്നു
എന്നുള്ളം മന്ത്രണം ചെയ്യുന്നു
എന്തിനു വെറുമൊരു നഷ്ടവസന്തമായി?
ചുടുനിശ്വാസങ്ങളും, വിലാപസ്വരങ്ങളും
ദീർഘം പ്രതിധ്വനിച്ചീടുവാനൊ?

മറന്നിട്ടില്ല, ഞാൻ മറക്കില്ലൊരിക്കലും
ഓർമ്മ തൻ മണിച്ചെപ്പിൽ
തിളങ്ങുന്ന മുത്തായി
അന്നുമിന്നും ഇനി നാളെയുമൊരുപോലെ
എൻ മനതാരിൽ വിളങ്ങിടും നീ...

9 Comments:

  • At 6:52 PM, Blogger Dr. T. S. Madhavankutty said…

    “ഒരു താരകയേ കണ്ടാലതു രാവുമറക്കും
    പുതുമഴ കാൺകേ വരൾച്ച മറക്കും
    പാൽചിരികണ്ടതു മ്രിതിയെ മറന്നു സുഖിച്ചേ പോകും
    പാവം മാനവഹ്ര്ദയം”
    എന്റെ അല്ല. സുഗതകുമാരി ടീച്ചറുടേതാൺ
    ചിലത് മറന്നാൽ “സുഖിച്ചേ പോകാം“

    ബലേ ഭേഷ്!!!!

     
  • At 4:28 AM, Blogger Ardra said…

    :-)
    നന്ദി...

     
  • At 4:43 AM, Blogger വികടശിരോമണി said…

    എന്ത്!മാധവൻ കുട്ടി ഡോക്ടർ?:)
    നന്നായീ,ട്ടോ.
    മറക്കരുത്.ഒരിക്കലും.അവയാണ് ജീവിതത്തിന്റെ സമ്പാദ്യം.

     
  • At 5:49 AM, Blogger Ardra said…

    വി.ശി സർ!
    സ്വാഗതം!
    നന്ദി...

     
  • At 11:28 AM, Blogger Unknown said…

    Wonderful. Liked it very much. Waiting for more!!!

     
  • At 10:05 AM, Blogger Bijoy said…

    Dear blogger,

    We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://manoraajyam.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

    pls use the following format to link to us

    KeralaTravel

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

     
  • At 3:33 PM, Blogger ഞാന്‍ പുണ്യവാളന്‍ said…

    ഉം പിന്നെ എന്തെ കണ്ടില്ല ........

     
  • At 8:55 AM, Blogger anas peral said…

    nalla rachana

    samayam pole ee site onnu nokkaamo?

    http://www.appooppanthaadi.com/

     
  • At 7:17 PM, Blogger Unknown said…

    So beautifully expressed . - SS

     

Post a Comment

<< Home

 
Personal Blogs by Indian Bloggers